ആള്‍താമസമില്ലാത്ത വീട്, പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ്; ഒളിവിലായിരുന്ന യുവാവ് പിടിയിൽ

Published : Feb 19, 2026, 07:54 PM IST
Ganja

Synopsis

കുറ്റ്യാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 34 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മാഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശി സുബൈറാണ് നാദാപുരം പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കോട്: ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ മാഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി പുത്തന്‍പുരയില്‍ സുബൈറി(44)നെയാണ് നാദാപുരം ഡിവൈ എസ്പി കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുന്‍പാണ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിലുള്ള സുബൈറിന്റെ വീട്ടില്‍ നിന്ന് 34. 186 കിലോ കഞ്ചാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം കര്‍ശനമാക്കിയതോടെ കേസിലെ മുഖ്യകുറ്റാരോപിതനായിരുന്ന ഇയാള്‍ മാഹിയിലെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി ലക്ഷങ്ങള്‍ മുടക്കിയാള്‍ ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അധികാരത്തോട് മോഹമായിരുന്നെങ്കിൽ മിണ്ടാതെ വായില്ലാക്കുന്നിൽ അപ്പനായി ഇരുന്നാൽ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍
വെള്ളാപ്പള്ളി നടേശനെ ചോദ്യംചെയ്ത് വിജിലന്‍സ്; അന്വേഷണം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ