പത്തനംതിട്ടയിൽ ഭാര്യയെയും കുടുംബാം​ഗങ്ങളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്, കാരണം കുടുംബകലഹമെന്ന് നി​ഗമനം, ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ

Published : Aug 02, 2025, 11:59 PM IST
stabbed attack

Synopsis

കുടുംബകലഹത്തെ തുടർന്ന് ഭാര്യയടക്കം 3 പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്.

പത്തനംതിട്ട: കുടുംബകലഹത്തെ തുടർന്ന് ഭാര്യയടക്കം 3 പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്. പത്തനംതിട്ട പുല്ലാട് ആലുംതറയിലാണ് സംഭവം. പ്രതി അജിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയായ ശ്യാമ, ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരെയാണ് അജി കുത്തിപ്പരിക്കേൽപിച്ചത്. ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. മറ്റ് രണ്ടാൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ തന്നെ കുടുംബകലഹം പതിവാണെന്ന് വാർഡ് മെമ്പർ പറഞ്ഞു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിൽ നിരവധി പരാതികൾ കോയിപ്പുറം പൊലീസിൽ ലഭിച്ചിട്ടുണ്ട്. ഇന്നും ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ പ്രതി അജി ഇവരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി