യാത്രാപാസില്‍ കൃത്രിമം കാട്ടി മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

Published : May 22, 2020, 02:32 PM ISTUpdated : May 22, 2020, 03:00 PM IST
യാത്രാപാസില്‍ കൃത്രിമം കാട്ടി മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

Synopsis

ഇന്ന് പതിനൊന്ന് മണിയോടെയാണ് ഇയാൾ മൈസൂരിൽ നിന്നും അതിർത്തി കടന്ന് മുത്തങ്ങ ബോർഡ് ഫെസിലിറ്റേഷൻ സെന്‍ററില്‍ എത്തിയത്.

വയനാട്: യാത്രാപാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂർ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്.  ഇന്ന് പതിനൊന്ന് മണിയോടെയാണ് ഇയാൾ മൈസൂരിൽ നിന്നും അതിർത്തി കടന്ന് മുത്തങ്ങ ബോർഡ് ഫെസിലിറ്റേഷൻ സെന്‍ററില്‍ എത്തിയത്. ആര്യംകാവ് ചെക്ക്പോസ്റ്റ് വഴി വരാനുള്ള പാസായിരുന്നു ഇയാള്‍ക്ക് നല്‍കിയത്. 

ഇത് തിരുത്തി മുത്തങ്ങ വഴിയാക്കുകയായിരുന്നു. യാത്രാപാസ് കമ്പ്യൂട്ടറിൽ എന്‍റർ ചെയ്തപ്പോളാണ് ഇതുവ്യക്തമായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഈ മാസം 11നും ഇത്തരത്തിൽ പാസിൽ കൃത്രിമം നടത്തി എത്തിയ വിദ്യാർത്ഥിയെ പിടികൂടിയിരുന്നു.

Read More: വയനാട്ടിലെ കൊവിഡ് ബാധിത ഗുരുതരാവസ്ഥയില്‍; ദുബായില്‍ നിന്നെത്തിയത് ഒരുദിവസം മുമ്പ്

 

PREV
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും