വർക്കലയിൽ യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയിലായി

Published : Apr 13, 2023, 01:06 PM ISTUpdated : Apr 13, 2023, 01:34 PM IST
വർക്കലയിൽ യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയിലായി

Synopsis

വര്‍ക്കല അയിരൂരിലാണ് പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി പ്രിയയും സുഹൃത്തുക്കളും ചേർന്ന് നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. 

തിരുവനന്തപുരം:  വർക്കലയിൽ യുവാവിനെ ​ന​ഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന 5 പേർ കൂടി പിടിയിൽ. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. അയിരൂര്‍ സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസിന്‍റെ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുകയാണ്. വര്‍ക്കല അയിരൂരിലാണ് പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി പ്രിയയും സുഹൃത്തുക്കളും ചേർന്ന് നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈമാസം അഞ്ചിനായിരുന്നു സംഭവം. 

വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയപ്പോൾ അവിടെ വച്ച് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽവച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. 

എന്നാൽ, യുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് പ്രതി ലക്ഷ്മി പ്രിയയുടെ അമ്മ പറഞ്ഞു. യുവാവ് മകൾക്ക് മോശം സന്ദേശങ്ങളും അയച്ചു. പറഞ്ഞ് വിലക്കാനാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞത്. മർദ്ദനത്തിൽ മകൾക്ക് പങ്കില്ലെന്നും മർദ്ദിക്കരുതെന്ന് മകൾ ആവശ്യപ്പെട്ടെന്നും ക്വട്ടേഷൻ നൽകിയതല്ലെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി.

'കറങ്ങാനെന്ന് പറ‍ഞ്ഞ് വിളിച്ച് ക്രൂര മര്‍ദ്ദനം', ക്വട്ടേഷനല്ലെന്ന് വര്‍ക്കല കേസ് പ്രതി ലക്ഷ്മിപ്രിയയുടെ അമ്മ

'അതിക്രൂരമായി മർദ്ദിച്ചു, അടിവയറ്റിലും നടുവിനും ചവിട്ടി, മൂത്രം ഒഴിക്കാൻ വയ്യ'; വർക്കലയിൽ മർദ്ദനമേറ്റ യുവാവ്

 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം