വാഹനാപകടത്തിൽപെട്ട പൊലീസുകാർക്കെതിരെ ഫെയ്സ്ബുക്കിൽ വിദ്വേഷ കമന്റ്; യുവാവിനെ കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Jun 9, 2021, 8:53 AM IST
Highlights

ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും

പത്തനാപുരം: വാഹനാപകടത്തില്‍ പെട്ട പൊലീസുകാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിദ്വേഷ കമന്‍റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് കമന്‍റിന് കാരണമെന്ന് വിശദീകരണം നല്‍കി ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് വെറുതെ വിട്ടു. പത്തനാപുരത്ത് പൊലീസ് വാഹനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്തയുടെ ലിങ്കിനു താഴെയാണ് കൊല്ലം പൂയപ്പളളി സ്വദേശിയായ യുവാവ് വിദ്വേഷം നിറഞ്ഞ കമന്‍റ് ഇട്ടത്. 

ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. പൊലീസില്‍ നിന്ന് തനിക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിന്‍റെ പ്രതിഷേധമായാണ് ഫെയ്സ്ബുക്കില്‍ വിദ്വേഷ പോസ്റ്റ് എഴുതിയതെന്നും യുവാവ് പൊലീസിനോട് വിശദീകരിച്ചു. വിദ്വേഷ പോസ്റ്റ് എഴുതിയതിന് ക്ഷമയും ചോദിച്ചു. ഇതോടെ യുവാവിനെ പൊലീസ് വെറുതെ വിടുകയായിരുന്നു. എന്നാല്‍ യുവാവിന്‍റെ ചിത്രം ഒഴിവാക്കി യുവാവിനെ ട്രോളിക്കൊണ്ടുളള വീഡിയോ പൊലീസ് മീഡിയാ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!