
തിരുവനന്തപുരം: ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നുമാണ് യുവാവ് എടച്ചേരി പൊലീസിന്‍റെ പിടിയിലായത്. 29 കാരനായ വില്യാപ്പള്ളി സ്വദേശി ആസിഫിനെയാണ് 9.40 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടികൂടിയത്. റീൽസ് ചെയ്യാൻ വിദ്യാർത്ഥികൾ വാടക്ക് എടുത്തതായിരുന്നു ജീപ്പ്. ഇതിന്‍റെ ഡ്രൈവറായി എത്തിയതായിരുന്നു ആസിഫ്. വിദ്യാർത്ഥികൾ റീൽസ് ചെയ്യുമ്പോൾ സംശയം തോന്നിയ പൊലീസ്, ജീപ്പ് പരിശോധിക്കുകയും ആസിഫിൽ നിന്നും എംഡിഎംഎ പിടികൂടുകയുമായിരുന്നു. പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻ പരിചയമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam