ഐസൊലേഷനിലുള്ളവര്‍ക്ക് സ്വാന്തനമേകാന്‍ പുസ്തകക്കൂട്ടുമായി യുവജനകമ്മീഷന്‍

By Web TeamFirst Published Mar 25, 2020, 12:24 AM IST
Highlights

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യുവജനകമ്മീഷന്റെ യുത്ത് ഡിഫെന്‍സ് ഫോഴ്‌സ് സന്നദ്ധ പ്രവര്‍ത്തകരിലൂടെ ഈ പ്രവര്‍ത്തനം  ജില്ലകളില്‍  ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും കൂട്ടായെത്തും.

തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ പുസ്തകക്കൂട്ടുമായി യുവജന കമ്മീഷന്‍. പ്രസാധകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച നോവല്‍, കഥ, കവിത തുടങ്ങിയ പുസ്തകങ്ങളാണ് നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് വായിക്കാനായി എത്തിക്കുക. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യുവജനകമ്മീഷന്റെ യുത്ത് ഡിഫെന്‍സ് ഫോഴ്‌സ് സന്നദ്ധ പ്രവര്‍ത്തകരിലൂടെ ഈ പ്രവര്‍ത്തനം  ജില്ലകളില്‍  ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും കൂട്ടായെത്തും.

തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് നല്‍കാനുള്ള പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് യുവജന കമ്മീഷന്‍ അധ്യക്ഷ കുമാരി ചിന്ത ജെറോം കൈമാറി. തിരുവനന്തപുരം ജില്ലയില്‍ യൂണിവേഴ്‌സിറ്റി കോളേജ്, ഐഎംജി എന്നീ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമും സന്നദ്ധപ്രവര്‍ത്തകരും നേരിട്ടെത്തി പുസ്തകങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി.

അതേസമയം, സംസ്ഥാനത്ത്  14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 460 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി.

4516 സംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യദിവസമാണ്. ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടില്‍ ഇതാദ്യമായാണെന്നിരിക്കെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പെരുമാറാന്‍ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരില്‍ നിന്നും വിശദമായ സത്യവാങ്മൂലം പൊലീസ് വാങ്ങും.

click me!