ബൈക്ക് പൊലീസ് പിടിച്ചെടുത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Published : Apr 20, 2020, 07:14 AM IST
ബൈക്ക് പൊലീസ് പിടിച്ചെടുത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Synopsis

പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തിൽ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു

തൊടുപുഴ: ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചിന്നക്കനാൽ സ്വദേശി വിജയ പ്രകാശാണ് മരിച്ചത്. പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തിൽ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട അഞ്ച് ജില്ലകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഉത്തരവുകളിൽ തുടരുന്ന അവ്യക്തത ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഇളവുകളിൽ അടിമുടി ആശയക്കുഴപ്പമാണ്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാർത്താക്കുറിപ്പിൽ ഗ്രീൻ സോണിൽപ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയിൽ പ്പെട്ട 5 ജില്ലകളിലും ഇളവുകൾ എന്നായിരുന്നു അറിയിപ്പ്. ഡിജിപിയുടെ വാർത്താക്കുറിപ്പിന് പിന്നാലെ ഇരു ജില്ലകളിലെയും കളക്ടമാർ അറിയിച്ചത് ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകൾ നാളെ മുതലെന്നുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ, പത്രം വായിക്കാത്തവൻ'; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ
'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ