'ഗോ ബാക്ക്'; കേരളത്തിലെത്തിയ അമിത് ഷാക്ക് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

Published : Sep 26, 2026, 03:22 PM IST
Amit sha Youth congress protest

Synopsis

ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, യൂത്ത് കോൺഗ്രസുകാരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, യൂത്ത് കോൺഗ്രസുകാരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അമിത് ഷാ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനത്തിൽ പോകുമ്പോഴായിരുന്നു സംഭവം.

കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ പങ്കെടുക്കാനാണ് എത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യ-വിൻഡീസ് കാര്യവട്ടം ഏകദിനത്തിന് സൗജന്യ കുടിവെള്ളം; ഒരാള്‍ക്ക് 4 ലിറ്റര്‍ കുടി വെളളം ഉറപ്പാക്കുമെന്ന് മേയര്‍ വി വി രാജേഷ്
മാസപ്പടി കേസ്; പിന്തുണക്കാൻ സിപിഐ മടിച്ചുനിൽക്കുന്നതിനിടെ പിണറായിയുടെ നീക്കം, സിപിഎമ്മിൽ പുതിയ വിവാദം