
തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസൻ. സർക്കാർ തുടർച്ചയായി വിവാദങ്ങളിൽ പെടുന്നില്ലെന്നും എല്ലാ ആഴ്ചയും മാധ്യമങ്ങളെ കണ്ടു മറുപടി പറയുന്നു, നിങ്ങൾക്ക് തൃപ്തികരമായ മറുപടി പറയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയുടെ സ്പോൺസർ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. അഭ്യുദയകാംക്ഷികൾ ധാരാളമുണ്ടെന്നും മലപ്പുറത്ത് പോയതിൽ പൈസ ചെലവായില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, വിദേശയാത്രയിൽ സർക്കാറിന് ഒരു പൈസ ചെലവില്ല, സൗജന്യം പറ്റി ആനുകൂല്യം ചെയ്യാൻ ആണെങ്കിൽ അത് ശരിയല്ല. രമേശ് ചെന്നിത്തല അമേരിക്കയിൽ പോയത് എന്തിനാണെന്ന് തനിക്കറിയാം. അദ്ദേഹം സർക്കാർ ചെലവിൽ അല്ല പോയത് എന്നും എംഎം ഹസൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam