ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരും, നിലപാട് കടുപ്പിച്ച്  യൂത്ത് കോൺഗ്രസ്

Published : Jan 04, 2021, 10:02 AM IST
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരും, നിലപാട് കടുപ്പിച്ച്  യൂത്ത് കോൺഗ്രസ്

Synopsis

'4 തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം'

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ   യൂത്ത് കോൺഗ്രസ് പ്രമേയം. 10% സീറ്റുകൾ മാത്രമേ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. 4 തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ്. പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു, തവനൂരിൽ താനില്ലെങ്കിലും സിപിഎം ജയിക്കും': കെ ടി ജലീൽ