രാജ്യസഭയെ വയോജന സംരക്ഷണകേന്ദ്രമാക്കരുത്, കെ.വി. തോമസുമാരുടെ പേര് ചർച്ചയ്ക്ക് പോലുമെടുക്കരുത്: യൂത്ത്കോൺ​ഗ്രസ്

Published : Mar 16, 2022, 02:14 PM ISTUpdated : Mar 16, 2022, 02:15 PM IST
രാജ്യസഭയെ വയോജന സംരക്ഷണകേന്ദ്രമാക്കരുത്, കെ.വി. തോമസുമാരുടെ പേര് ചർച്ചയ്ക്ക് പോലുമെടുക്കരുത്: യൂത്ത്കോൺ​ഗ്രസ്

Synopsis

വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരും

കൊല്ലം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിത്വം ലക്ഷ്യമിടുന്ന മുതി‍ർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺ​ഗ്രസ്. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതി‍ർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവ‍ർക്കെതിരെ അതിരൂക്ഷ വിമ‍ർശനം നടത്തിയും സീറ്റിലേക്ക് യുവാക്കളെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺ​ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം പാസാക്കി. 

രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺ​ഗ്രസിൻ്റെ പ്രമേയത്തിൽ പറയുന്നു. വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാൻ അനുവദിക്കരുത്. കേന്ദ്രസർക്കാരിനെതിരെ ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോ​ദിക്കുന്നുണ്ട്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് യുവനേതാക്കളിൽ ആർക്കെങ്കിലും നൽകണമെന്നും പ്രമേയത്തിലൂടെ യൂത്ത് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മര്യാദകേടാണ് കോൺഗ്രസ്സേ, ഇത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂ', പ്രധാന്റെ രാജിയിലെ ക്രെഡിറ്റ് പോസ്റ്ററിനെതിരെ ഹരീഷ് വാസുദേവൻ
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു