എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

By Web TeamFirst Published Dec 5, 2020, 9:04 PM IST
Highlights

സംഭവം നടക്കുന്പോൾ ആദർശിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറോളം അക്രമികൾ സ്ഥലത്ത് തുടർന്നു. ഒടുവിൽ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരം: കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ആദർശിന്റെ വീടിന് നേരെയാണ് ആക്രമണം. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മുൻവശത്തെ ജനൽ ചില്ലുകൾ പൂർണമായും തകർത്തു. വാതിലിൽ വടിവാൾ കൊണ്ട് വെട്ടി. 

സംഭവം നടക്കുന്പോൾ ആദർശിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറോളം അക്രമികൾ സ്ഥലത്ത് തുടർന്നു. ഒടുവിൽ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിജിത്ത് പിടിയിലായത്. ആദർശിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവുമായി ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള നാടകമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

click me!