
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ബോധപൂർവം പാലക്കാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനും കലാപ സാഹചര്യം ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് പരാതി. ഭീഷണി പ്രസംഗത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം എന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ആയ റിയാസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍ പ്രഖ്യാപിച്ചത്. പൊലീസിനോട് മാറിനിൽക്കാൻ പറയും. എന്നിട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കും, റിയാസുദ്ദീൻ പറഞ്ഞു.
യൂത്ത് കോൺഗ്രസുകാരും യൂത്ത് ലീഗുകാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ല. ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിലേക്ക് കയറിവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിലാണ് സിപിഎം ജില്ല കമ്മറ്റി അംഗം കൂടിയായ റിയാസുദ്ദീന്‍ പ്രസംഗം നടത്തിയത്.
Read Also: മാധവ വാര്യരുമായി സൗഹൃദം മാത്രം; മുഖ്യമന്ത്രിക്കെതിരെ ഉയരുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയെന്നും ജലീല്‍
ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒരിക്കലും പറയാത്ത ആളാണ് പിണറായി വിജയനെന്നും കെ ടി ജലീല്‍ പറഞ്ഞു.
കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തിൽ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടർന്ന് മാധവ വാര്യർ വീട് വച്ചു നൽകിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തർക്കങ്ങൾ ഉണ്ട്. അട്ടപ്പാടിയിൽ വീട് വച്ച് നൽകിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. അതാണ് ഈ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മറ്റൊരു ബന്ധവുമില്ല. തന്‍റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് മനസിലാകും. (കൂടുതല്‍ വായിക്കാം...)