
ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ റെയിൽ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അനധികൃത സ്വത്താണെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.
സജി ചെറിയാന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിജിലൻസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്ക് പരാതി നൽകി. സ്വത്ത് സമ്പാദന വിവാദത്തിൽ സജി ചെറിയാൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോൾ 5 കോടി ആയെന്നും സതീശൻ ചോദിച്ചു.
Also Read : കല്ലിടുന്നതാര്? 'സർവ്വത്ര ആശയക്കുഴപ്പത്തിന്റെ പദ്ധതി', ഡിപിആറും മന്ത്രിമാർ പറയുന്നതും വ്യത്യസ്തമെന്ന് സതീശൻ
കല്ലിടാൻ നിർദ്ദേശിച്ചതാര് ? നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി
സിൽവർ ലൈൻ കല്ലിടലിന്റെ ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പ് ഒഴിഞ്ഞുമാറിയതോടെയാണ് പ്രതിപക്ഷനേതാവിന്റെ വിമർശം. പ്രതിഷേധം കനക്കുന്നതിനിടെയാണ് കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച കെ റെയിൽ പക്ഷെ ആരാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് പറയുന്നുമില്ല.
കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടരി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യുവകുപ്പിൻറ കൈകഴുകൽ.
കെ രാജൻ കടുപ്പിച്ചതോടെ ഫേസ് ബുക്ക് പേജിൽ കെ റെയിലിൻറെ വിശദീകരണം വന്നു. റവന്യുവകുപ്പാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് കെ റെയിലിൻറെ പേരിൽ വന്ന വാർത്ത നിഷേധിച്ചു. അപ്പോഴും ആരാണ് കല്ലിടാൻ ആവശ്യപ്പെട്ടതെന്ന് കെ റെയിൽ വ്യക്തമാക്കുന്നില്ല. കല്ലിട്ട് തന്നെ സാമൂഹ്യാഘാത പഠനം വേണ്ടതുണ്ടോ എന്നതിൽ ഭിന്നത നിലനിൽക്കെയാണ് ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പിൻറഎയു കെ റെയിലിൻറെയും ഒഴിഞ്ഞുമാറൽ. സർവ്വെ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധകമാക്കിയാണ് സർക്കാറും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പറയുമ്പോഴും കല്ലിടലിനു റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്.
Also Read : സമരം അടികിട്ടേണ്ടത്, തിരുവഞ്ചൂർ മാപ്പ് പറയണം; സിൽവർ ലൈനുമായി മുന്നോട്ട് തന്നെയെന്ന് മന്ത്രി സജി ചെറിയാൻ
സിൽവർ ലൈനുമായി മുന്നോട്ട് തന്നെയെന്ന് മന്ത്രി സജി ചെറിയാൻ
സിൽവർ ലൈനിനെതിരെ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ ചെയ്യുന്ന സമരം ദില്ലിയിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കാർ മനസ്സിലാക്കണം. യുഡിഎഫിന് വേണ്ടി ഈ പദ്ധതിയുണ്ടാക്കിയ ഇ ശ്രീധരൻ ബിജെപിയുടെ കൂടെ ചേർന്ന് പദ്ധതി വേണ്ടെന്ന് പറയുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ സർവകക്ഷിയോഗം വിളിച്ച് പദ്ധതി ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.