11 സീറ്റുകൾ ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; 6 സീറ്റിലേക്ക് ചുരുക്കാൻ നിർദേശിച്ച് നേതൃത്വം, കൊടുങ്ങല്ലൂരും ആറന്മുളയും വേണം

Published : Feb 27, 2026, 09:42 AM IST
oj jeneesh, binu chulliyil, abin varkey

Synopsis

6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഒജെ ജനീഷ്, ആറന്മുളയിൽ അബിൻ വര്‍ക്കി, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, തലശ്ശേരിയിൽ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നൽകിയത്.

തിരുവനന്തപുരം: നിയമസഭാതെര‍ഞ്ഞെടുപ്പിൽ 11 സീറ്റുകൾ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസിസി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഒജെ ജനീഷ്, ആറന്മുളയിൽ അബിൻ വര്‍ക്കി, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, തലശ്ശേരിയിൽ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നൽകിയത്.

കൊടുങ്ങല്ലൂര്‍-ഒ.ജെ ജനീഷ്, ആറന്മുള -അബിൻ വര്‍ക്കി, ചെങ്ങന്നൂര്‍-ബിനു ചുള്ളിയിൽ, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്-അബ്ദുൽ റഷീദ്, പാലക്കാട് -കെ.എസ് ജയഘോഷ്, ചേലക്കര- ശ്രീലാൽ ശ്രീധര്‍, തലശ്ശേരി- വി.കെ ഷിബിന, ചാത്തന്നൂര്‍- ചൈത്ര തമ്പാൻ, പന്തളം-വിഷ്ണു സുനിൽ, കായംകുളം- അരിതാ ബാബു, ഒറ്റപ്പാലം -ഒ.കെ ഫാറൂഖ്- എന്നിങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കവറിൽ പഴയ വിലയാകും, പക്ഷേ കാര്യമില്ല! മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് 4 രൂപയുടെ വർധന
രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി,ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല, ഗൺമാൻമാർ നിയമത്തിന് അതീതരല്ല:ചെന്നിത്തല