പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ, അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പിബി യോ​ഗം

Published : Feb 27, 2026, 09:22 AM IST
Pinarayi Vijayan Mike

Synopsis

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും, കേരള നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിണറായി വിജയൻ മത്സരിക്കുമോ എന്നതിൽ യോഗത്തിന് ശേഷം തീരുമാനമുണ്ടായേക്കും. 

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ചേരും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയിൽ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും. പിണറായി വിജയൻ മത്സരിക്കുന്നതിൽ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അം​ഗങ്ങളുടെ കാര്യവും ചർച്ചകളിൽ ഉയർന്ന് വന്നേക്കും.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 5 വട്ടം മത്സരിച്ചതിനാൽ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത.

അതേസമയം, തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. കാരായി രാജൻ നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ എന്നും ചർച്ചകൾ ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
'വീഴ്ചകൾ മറക്കാൻ നടത്തിയ പ്രസ്താവന, തെളിവുണ്ടെങ്കില്‍ പുറത്തുവിടണം'; മന്ത്രി വീണയ്ക്കെതിരെ ആംബുലന്‍സ് ഉടമകള്‍, പ്രതിഷേധം അറിയിക്കും