മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദ്ദന വീഡിയോ പുറത്തു വിട്ട് യൂത്ത്കോൺഗ്രസ്,ക്രൈംബ്രാഞ്ചിനും ഡിജിപിക്കും കൈമാറി

Published : Oct 04, 2024, 10:15 AM ISTUpdated : Oct 04, 2024, 11:42 AM IST
മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദ്ദന  വീഡിയോ പുറത്തു വിട്ട് യൂത്ത്കോൺഗ്രസ്,ക്രൈംബ്രാഞ്ചിനും ഡിജിപിക്കും കൈമാറി

Synopsis

പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഗുണ്ടകളായ അനിൽകുമാറും സന്ദീപും എന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ  പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് . സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്,. ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്.  പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് അദ്ദേഹം  പറഞ്ഞു.

ക്രൈം ബ്രാഞ്ച് നടത്തിയ “ഊർജ്ജിതമായ അന്വേഷണത്തിൽ “ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി..ഇനിയും  കാണാൻ പോലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും