
ആലപ്പുഴ: വർഗ്ഗീയയക്ക് എതിരെ യൂത്ത് കോൺഗ്രസ് ക്യാംപെയ്ൻ തുടങ്ങുന്നു. ഇന്ത്യ യുണൈറ്റഡ് എന്ന ക്യാമ്പയിൻ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാനാണ് തീരുമാനം. 1000 കേന്ദ്രങ്ങളിൽ പദയാത്ര നടത്തും.140 മണ്ഡലങ്ങളിൽ ഐക്യ സദസ് സംഘടിപ്പിക്കും. ഒരു ലക്ഷം ഭവനങ്ങളിൽ ഗാന്ധി നെഹ്റു സ്മൃതി സംഗമം നടത്താനും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പോലും മതം കാണുകയാണ്. തങ്ങൾക്ക് നേട്ടം കിട്ടുമോ എന്നറിയാൻ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ വർഗീയ രാഘവനാണ്. സമാധാനം ഉണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം കണ്ടപ്പോൾ ഹാലിളകിയ ഡിവൈഎഫ്ഐ ഇപ്പോൾ കെ പി സി സി പ്രസിഡൻ്റിന് എതിരെ ഇറങ്ങിയിരിക്കുകയാണെന്നും ഷാഫി ആരോപിച്ചു. ആർ എസ് എസ് സംഘപരിവാർ അജണ്ടയെ യൂത്ത് കോൺഗ്രസ് തകർക്കുമെന്നും ഷാഫി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam