
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ പിന്തുണച്ചും യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. നിലവിൽ സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും.സമ്മർദ്ദ ശക്തിയായി യൂത്ത് കോൺഗ്രസ് നിലനിൽക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.
രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഇപ്പോൾ സർക്കാർ ഉദോഗാർത്ഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തത്. നേരത്തെ തന്നെ ഈ തീരുമാനം സർക്കാരിന് എടുക്കാൻ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സർക്കാർ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണം. മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർഥികളോട് മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്ന് സെക്രട്ടേറയറ്റിന് മുന്നിലെ സമരം ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ ഇന്ന് അവസാനിപ്പിച്ചു. ജോലി സമയം കുറയ്ക്കുന്നതിലും പുതിയ തസ്തികകളിൽ ഇപ്പോഴത്തെ പട്ടികയിൽ നിന്ന് നിയമനം നല്‍കുന്നതിലും മന്ത്രി ഉറപ്പ് നൽകി. അതേസമയം സിപിഒ ഉദ്യോഗാർഥികളുടെ സമരം തുടരും. ആവശ്യങ്ങളോട് മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam