കണ്ണൂരിൽ എസിപിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന് എസ്ഐയുടെ പരാതി; അബിൻ വർക്കിക്കെതിരെ കേസ്

Published : Dec 24, 2024, 01:56 PM IST
കണ്ണൂരിൽ എസിപിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന് എസ്ഐയുടെ പരാതി; അബിൻ വർക്കിക്കെതിരെ കേസ്

Synopsis

കെഎസ്‌യു മാർച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ കേസ്

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത്, പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി പി ഷമീലിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'