സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

Published : Dec 27, 2022, 05:32 PM IST
സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

Synopsis

പതിനൊന്നു വയസ്സുകാരൻ്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

കണ്ണൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തു വയലിനെയാണ് പയ്യന്നൂർ പൊലീസ് രാവിലെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടു തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാവാണ് പൊലീസിൽ പരാതി നൽകിയത്. പതിനൊന്നു വയസ്സുകാരൻ്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ സുനീഷ് താഴത്തു വയലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺ​ഗ്രസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് സുദീപ് ജയിംസും വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌
'മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇത്'; ​ഗണേഷിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സണ്ണി ജോസഫ്