കഞ്ചാവ് കേസ്: യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് ചെന്നിത്തല പിന്മാറി, കോൺഗ്രസ് മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ

Published : Nov 20, 2023, 03:02 PM IST
കഞ്ചാവ് കേസ്: യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് ചെന്നിത്തല പിന്മാറി, കോൺഗ്രസ് മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ

Synopsis

നഹാസിന്റെ വീട്ടിൽ സഹോദരൻ നസീബ് സുലൈമാന്റെ മുറിയിൽ നിന്നാണ് ഇന്നലെ രാത്രി എക്സൈസ് വിഭാഗം കഞ്ചാവ് പിടിച്ചത്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഇന്നലെ രാത്രിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തി രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് പ്രതികരിച്ചു. പിന്നാലെ നഹാസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി.

കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ സങ്കേതമായെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല  പരിപാടിയിൽ നിന്ന് പിന്മാറിയത്. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ശബരിമല ഹെൽപ്പ് ഡെസ്ക് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തലയായിരുന്നു. കൂടുതൽ പരിപാടികൾ ഉള്ളതിനാൽ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നും ചെന്നിത്തല പറയുന്നു. കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയുടെ ആലപ്പുഴ ജില്ലയിലെ വിശ്വസ്തനായ യുവനേതാവാണ് നഹാസ് പത്തനംതിട്ട. 

നഹാസിന്റെ വീട്ടിൽ സഹോദരൻ നസീബ് സുലൈമാന്റെ മുറിയിൽ നിന്നാണ് ഇന്നലെ രാത്രി എക്സൈസ് വിഭാഗം കഞ്ചാവ് പിടിച്ചത്. നസീബ് സുലൈമാനെതിരെ എക്സൈസ് കേസെടുത്തിരുന്നു. നസീബ് സുലൈമാൻ ഒളിവിലാണ്. എന്നാൽ നസീബിന് മാത്രമല്ല, നഹാസിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ആരോപിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി