
തിരുവനന്തപുരം : വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരക്കാണ് കെപിസിസി സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് നടപടി. ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ആണ് നടപടി. വിവേകിനെ നേരത്തെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.