എ സി മൊയ്തീന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം;മന്ത്രി നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യം

By Web TeamFirst Published May 15, 2020, 11:03 AM IST
Highlights

മന്ത്രിയുടെ വീടിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂർ: മന്ത്രി എ സി മൊയ്തീൻ്റെ തൃശൂർ വടക്കാഞ്ചേരിയിലെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി ക്വാറൻ്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം നടത്തിയത്. വീടിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് രോ​ഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീൻ നിരീക്ഷണത്തിൽ പോകണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. അതേസമയം, മെഡിക്കൽ ബോർഡിൻ്റെ ശുപാർശ കിട്ടിയിട്ടില്ലെന്നും ശുപാർശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. നിലവിൽ അത്യാവശ്യ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
കൊവിഡ് നിരീക്ഷണത്തിലുള്ള പ്രവാസികളെ സന്ദർശിച്ച മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്.

Also Read: പ്രവാസികളുടെ സ്വീകരണം; മന്ത്രി എസി മൊയ്തീന്‍ നീരീക്ഷണത്തില്‍ പോകണം, പരാതിയുമായി കോണ്‍ഗ്രസ്

click me!