കൊവിഡ് ഭീതിക്കിടെ കള്ള്ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി

By Web TeamFirst Published Mar 20, 2020, 12:04 PM IST
Highlights

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കള്ള് ഷാപ്പ് ലേലം നടക്കുന്നത് എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലാഗ് പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടയത്. 

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ മറികടന്ന് സംസ്ഥാനത്ത് കള്ളുഷാപ്പുകൾ ലേലം ചെയ്യുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ലേലം നടന്ന ഇടങ്ങളില്ലാം പ്രതിശേധക്കാര്‍ നടപടികൾ അലങ്കോലമാക്കി. ആളുകൾ ഒത്തുകൂടുന്നതിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ പറയുന്ന സാഹചര്യത്തിൽ ലേലം അനുവദിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

കാസര്‍കോട് കോട്ടയം കോഴിക്കോട് കൊല്ലം എന്നിവിടങ്ങളിൽ ലേല നടപടികൾ തടസപ്പെടുത്താൻ പ്രതിഷേധക്കാര്‍ തയ്യാറായതോടെയാണ് പൊലീസ് ഇടപെട്ടത്. മിക്കയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തി. പൊലീസ് ലാത്തി വീശി.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കള്ള് ഷാപ്പ് ലേലം നടക്കുന്നത് എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലാഗ് പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടയിത് .അതേസമയം ലേല നടപടികൾ നിര്‍ത്തിവക്കാനാകില്ലെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ് അധികൃതര്‍. മാര്‍ട്ട് 31ന് ലൈസൻസ് റദ്ദാകും അതിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം .നിയന്ത്രണങ്ങൾ പാലിച്ചാണ് ലേലം എന്നും വിശദീകരണമുണ്ട്. പങ്കെടുക്കാനെത്തുന്ന ഓരോരുത്തരും സുരക്ഷിതമായ അകലം പാലിക്കുന്നുണ്ട്. കൈകൾ വൃത്തിയാക്കണമെന്നതടക്കം സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചാണ് ലേലമെന്നാണ് വിശദീകരണം.

ഇന്നലെയും ഇന്നുമായാണ് സംസ്ഥാനത്ത് ഷാപ്പ് ലേലം നടക്കുന്നത്.  

click me!