
കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച വ്യക്തി എംഎല്‍എയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. മഞ്ചേശ്വരം എംഎംഎല്‍എ എംസി കമറുദ്ദീനൊപ്പമാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഫോട്ടോ എടുത്തത്. കാസര്‍ഗോഡേയ്ക്ക് പോകുന്ന വഴിയില്‍ കാറിന് മൂന്ന് യുവാക്കള്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തുകയും ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിക്കുകയുമായിരുന്നുവെന്ന് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'അവര്‍ ഒരു ഫോട്ടോയെടുക്കട്ടെയെന്ന് ചോദിച്ചു. എംഎല്‍എയല്ലേ, അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. അതില്‍ ഒരാള്‍ കാസര്‍ഗോഡ് ഇപ്പോള്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം ഐസൊലേഷനിലേക്ക് പോകാമെന്ന് കരുതിയത്. മറ്റ് ജനങ്ങള്‍ക്ക് രോഗം വരരുതെന്ന് കരുതിയാണ് ജനങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചത്'.
കൊവിഡ് രോഗിയുമായി ബന്ധം: കാസർകോട്, മഞ്ചേശ്വരം എംഎൽഎമാർ ഐസൊലേഷനിൽ
ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് എൻ എ നെല്ലിക്കുന്നില്‍ രാഗിയുമായി ഇടപഴകിയ സാഹചര്യമുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam