വാളയാര്‍ കേസിൽ പ്രതിഷേധം: എം സി ജോസഫൈന് തൃശൂരിൽ കരിങ്കൊടി, സംഘര്‍ഷം

Published : Oct 29, 2019, 12:30 PM IST
വാളയാര്‍ കേസിൽ പ്രതിഷേധം: എം സി ജോസഫൈന് തൃശൂരിൽ കരിങ്കൊടി, സംഘര്‍ഷം

Synopsis

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ എം സി ജോസഫെെന്‍, കമ്മീഷൻ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്താണ് കരിങ്കൊടി വീശിയത്

തൃശൂര്‍: വാളയാര്‍ കേസിൽ സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ അരിമ്പൂരിൽ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ എം സി ജോസഫെെന്‍, കമ്മീഷൻ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. 

സംസ്ഥാന വനിതാകമ്മീഷനും അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യാനെത്തുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാര്‍ വാഹനം തടയാൻ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമായി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

വാളയാർ പീഡന കേസില്‍  പ്രതികള്‍ക്കെതിര വനിതാ കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു കെ എസ് യു യൂത്ത് കോണ്ഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം.

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി