
സുല്‍ത്താന്‍ ബത്തേരി:എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. വയനാട്ടിൽ ആദ്യമായാണ് കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്ത്തകര് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്. നിയോജക മണ്ഡലം കമ്മിറ്റി യോഗം ഐകകണ്ഠ്യേനയാണ് ശശി തരൂരിനെ പിന്തുണച്ചത്. സമ്പൂര്ണമായ ജനാധിപത്യമാണ് ഭാരതത്തിന്റെ സവിശേഷത. അത് സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മല്ലികാര്ജുന് ഗാര്ഖെയും ശശി തരൂരും തമ്മിലുള്ള മത്സരം കോണ്ഗ്രസ് എല്ലാ കാലത്തും മുമ്പോട്ടുവെയ്ക്കുന്ന ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും തെളിവാണ്. ശശി തരൂരിന്റെ പ്രവര്ത്തന രേഖ ആശാവഹമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള് മാതൃസംഘടനയ്ക്ക് ഊര്ജം നല്കുമെന്നും പ്രമേയത്തില് പറയുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് തോട്ടത്തില് ആണ് പ്രമേയം അവതരിപ്പിച്ചത്
'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ'; കെപിസിസി ആസ്ഥാനത്ത് തരൂർ അനുകൂല ഫ്ളക്സ്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ.
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി ദില്ലി പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുപ്പന്‍ സ്വീകരണം.പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല.ജി 23 നേതാവ് സന്ദീപ് ദീക്ഷിത് പി സി സി യിൽ എത്തിയിരുന്നു.മത്സരം സൗഹാർദ്ദപരമെന്ന് തരൂർ വ്യക്തമാക്കി.ശത്രുകൾ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നത്.കോൺഗ്രസിന് പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.