കണ്ണൂരിലും കരിങ്കൊടി; മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി

Published : Feb 18, 2023, 05:56 PM ISTUpdated : Feb 18, 2023, 07:13 PM IST
കണ്ണൂരിലും കരിങ്കൊടി;  മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി

Synopsis

ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോളായിരുന്നു കരിങ്കൊടി. 

കണ്ണൂര്‍: പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി. തലശ്ശേരി ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോളായിരുന്നു പ്രതിഷേധക്കാര്‍ കരിങ്കൊടി ഉയര്‍ത്തിയത്. അതേസമയം പാലക്കാട് ചാലിശ്ശേരിയിൽ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് നേരെ രണ്ടിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

ചാലിശ്ശേരി ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയ ശേഷം പരിപാടി നടക്കുന്ന വേദിയിലേയ്ക്ക് പോകുനതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ ഫാറൂഖ്, നിയോജക മണ്ഡലം പ്രസിഡൻ്റ് സനോജ് കണ്ടലായിൽ, ജില്ല എക്സിക്യുട്ടീവ് മെമ്പർ, എം വി അസ്ഹർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ 4 യൂത്ത് കോൺ പ്രവർത്തകരെ പുലർച്ചെ മുതൽ കരുതൽ തടങ്കലിൽ വെച്ചിരുന്നു

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം