സീറ്റ് തർക്കത്തിൽ കോൺ​ഗ്രസുമായി ഇടഞ്ഞു; വെല്ലുവിളിച്ച് ജഷീർ പള്ളിവയൽ, വയനാട്ടിൽ വിമതനായി മത്സരിക്കാൻ തീരുമാനം

Published : Nov 21, 2025, 11:53 AM IST
jasheer pallivayal

Synopsis

ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാൽ ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം. തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

കൽപ്പറ്റ: വയനാട്ടിലെ തോമാട്ട്ചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ. ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാൽ ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം. തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി.

കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രം​ഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനിൽ സ്ഥാനാർത്ഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി