വയനാട് പുനരധിവാസ ഫണ്ട്‌: യൂത്ത് കോൺഗ്രസിൽ നടപടി; നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു

Published : Jul 13, 2025, 07:59 AM ISTUpdated : Jul 13, 2025, 08:11 AM IST
Youth Congress

Synopsis

വയനാട് പുനരധിവാസ ഫണ്ട് വിവാദത്തിൽ അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: വയനാട് പുനരധിവാസ ഫണ്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസിൽ നടപടി. നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻ്റുമാരെയാണ് ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്.

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ദുരിതബാധിതർക്ക് 30 വീടുകൾ വച്ചുനൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2.5 ലക്ഷം രൂപ വീതം പിരിച്ചുനൽകണമെന്നാണ് പറഞ്ഞിരുന്നത്. ഇതിൽ 50000 രൂപ പോലും പിരിച്ചെടുക്കാത്തവരെയാണ് സസ്പെൻ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് ഒരു കോടി രൂപ പോലും പിരിച്ചെടുക്കാൻ യൂത്ത് കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചയിച്ച് നൽകിയ പണം പിരിച്ചെടുക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്. എന്നാൽ സംഘടനാപരമായി വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും