കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി

Published : Jun 25, 2022, 07:42 PM ISTUpdated : Jun 25, 2022, 07:43 PM IST
  കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി

Synopsis

സജീവ് കെ എ എസ് എ എം സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനു ഇടയാക്കി. 

തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്‌ അടക്കം 2 പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. സജീവ് കെ എ എസ് എ എം സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനു ഇടയാക്കി. 

Read Also: എംപി ഓഫീസ് അക്രമം നിന്ദ്യമായ നടപടി; ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരെന്നും പി ജെ ജോസഫ്

രാഹുൽ ഗാന്ധി  എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ അക്രമം നിന്ദ്യമായ നടപടിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. അക്രമം ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമാണ്. ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരാണ് എന്നും പി ജെ ജോസഫ് ആരോപിച്ചു.

അക്രമത്തെ അപലപിക്കാൻ സിപിഎം നേതാക്കൾ ആദ്യം തയാറായില്ല. അക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചത്. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു