
വയനാട് : കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.
ദേശാഭിമാനിക്കും മാധ്യമ പ്രവർത്തകർക്കും നേരെയുണ്ടായ കൈയേറ്റങ്ങൾ പ്രതിഷേധാർഹം: കെ.യു.ഡബ്ല്യു.ജെ
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ദേശാഭിമാനി ജില്ലാ ബ്യൂറോക്കെതിരെയും മാധ്യമപ്രവർത്തകർക്ക് നേരെയുമുണ്ടായ അക്രമവും കൈയേറ്റങ്ങളും അംഗീകരിക്കാനാവാത്തതെന്ന് പത്രപ്രവർത്തക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവയിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചതിന് വാർത്താസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് നല്ല നേതാവിന്റെ പ്രണതയല്ല.മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടതാര്? ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ, നാടകീയ രംഗങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam