പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനുനേരെ ക്രൂരമർദ്ദനം; യൂണിറ്റ് പ്രസിഡന്റ് ജെറിനാണ് മർദനമേറ്റത്

Published : Apr 16, 2026, 07:33 PM IST
attack

Synopsis

യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദിച്ചത്. അടികൊണ്ട് റോഡിൽ വീണ ജെറിനെ വലിച്ചിഴച്ച് അക്രമികൾ സമീപത്തെ കടത്തിണ്ണയിൽ കൊണ്ടിടുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ക്രൂരമർദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദിച്ചത്. അടികൊണ്ട് റോഡിൽ വീണ ജെറിനെ വലിച്ചിഴച്ച് അക്രമികൾ സമീപത്തെ കടത്തിണ്ണയിൽ കൊണ്ടിടുകയായിരുന്നു. അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊട്ടിക്കലാശം മുതൽ തുടങ്ങിയ തർക്കമാണ് മർദനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു, ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി
16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി; തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ്