
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷസാഹചര്യം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്. സെക്രട്ടറിയേറ്റ് സംഘർഷത്തിൽ അറസ്റ്റ് ചെയ്ത 4 പേരെ ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് ബലം പ്രയോഗിച്ച് ഇറക്കി എന്ന് പോലീസ് പറയുന്നു. വാഹനമുള്‍പ്പെടെ തകര്‍ത്തിട്ടാണ് പ്രതികളെ ഇറക്കി കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ ഡിസിസി ഓഫീസിന് മുന്നില്‍ നിന്ന് പൊലീസിന് നേരെ കല്ലേറുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. തലസ്ഥാനത്തെ നേതാക്കളെല്ലാം തന്നെ ഡിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സന്നാഹം ഡിസിസി ഓഫീസിന് മുന്നിലേക്കെത്തിയിട്ടുണ്ട്.
സര്‍ക്കാരിന്‍റെ തിരുവനന്തപുരം ജില്ലയിലെ നവകേരള സദസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേയാണ് സെക്രട്ടറിയേറ്റിന് മുന്നൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റിരുന്നു. കൂടാതെ വനിത നേതാക്കള്‍ക്കും പരിക്കേറ്റു.
കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം, ജലപീരങ്കി; ഇനി തല്ലിയാൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam