
കോഴിക്കോട്: ആര്‍എംപി നേതാവ് ഹരിഹരന്‍റെ വീട് ആക്രമിച്ചതില്‍ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹരിഹരനിലൂടെ പുറത്ത് വന്നത് യുഡിഎഫിന്‍റെ മനോനിലയാണ്. സിപിഎം പുറത്താക്കുന്നവരെ വലയിട്ട് പിടിച്ച് ഹരിഹരൻമാർ ആക്കുന്നതാണ് കോൺഗ്രസ് രീതി. മുക്കം ഫൈസിക്ക് നിസ്കരിക്കാൻ മുട്ടിയെന്ന ഹരിഹരന്‍റെ പരാമർശത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.
യുഡിഎഫ് നേതൃത്വത്തിന്‍റെ ഒത്താശയോടെ ആണ് കെകെ ശൈലജ ടീച്ചര്‍ക്ക് എതിരെ പ്രചരണം നടന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി കോൺഗ്രസ് അശ്ലീലം പറയും. വർഗ്ഗീയത പരത്തും. എന്തും ചെയ്യുമെന്നും വി വസീഫ് ആരോപിച്ചു. സ്ത്രീകളെ കൂടുതൽ ആക്ഷേപിക്കുന്നവരെ പ്രമോഷൻ കൊടുക്കുന്ന പാർട്ടിയായി കോണ്‍ഗ്രസ് മാറി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് തുടർന്നാൽ യൂത്ത് കോൺഗ്രസുകാർ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും വി വസീഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam