സാനിറ്റൈസറിനുള്ള ആൽക്കഹോൾ കുടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Oct 04, 2020, 11:52 AM ISTUpdated : Oct 04, 2020, 12:40 PM IST
സാനിറ്റൈസറിനുള്ള ആൽക്കഹോൾ കുടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

മൂന്നാറില്‍ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കൊച്ചി:  മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി പി ഹരീഷ് ആണ് മരിച്ചത്. മൂന്നാറില്‍ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹരീഷും 2 സുഹൃത്തുക്കളും ചേര്‍ന്ന് ആല്‍ക്കഹോള്‍ കുടിച്ചത്. ഇതില്‍ ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകന്റെ ക്രൂരമർദ്ദനം; സംഭവം പാലക്കാട്
മാവേലി സ്റ്റോറിൽ അരി തീർന്നു, തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും കഞ്ഞിവതരണ കേന്ദ്രങ്ങളിലും പ്രതിസന്ധി