കൂട്ടുകാരൊന്നിച്ചുള്ള ഒത്തുകൂടലിനിടെ തിരയില്‍പെട്ടു, നാല് യുവാക്കളെ കാണാതായി, ആഴിമലയില്‍ തിരച്ചില്‍ തുടരുന്നു

Published : Sep 17, 2020, 10:46 PM ISTUpdated : Sep 17, 2020, 10:55 PM IST
കൂട്ടുകാരൊന്നിച്ചുള്ള ഒത്തുകൂടലിനിടെ തിരയില്‍പെട്ടു, നാല് യുവാക്കളെ കാണാതായി, ആഴിമലയില്‍ തിരച്ചില്‍ തുടരുന്നു

Synopsis

വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ബാല്യകാല സുഹൃത്തുക്കളുടെ ഒത്തുകൂടലിനായാണ് പത്തംഗ സംഘം ആഴിമലയില്‍ എത്തിയത്.  

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയില്‍ കാണാതായ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു. നാല് പേരെയാണ് ആഴിമലയില്‍ തിരയില്‍പ്പെട്ട് കാണാതായത്. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ എത്തിയ ജോണ്‍സ് ക്ലീറ്റസിനെയും മറ്റ് മൂന്ന് പേരെയുമാണ് കാണാതായത്. 

വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ബാല്യകാല സുഹൃത്തുക്കളുടെ ഒത്തുകൂടലിനായാണ് പത്തംഗ സംഘം ആഴിമലയില്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ കടലില്‍ കുളിക്കുന്നതിനിടെ തിരായില്‍പ്പെടുകയായിരുന്നു. ഇത് കണ്ട മറ്റുമൂന്നുപേര്‍ കടലിലേക്ക് ചാടിയെങ്കിലും ശക്തമായ തിരയടി ഉള്ളതിനാല്‍ ഇവരും തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തിയെങ്കിലും മറ്റ് നാലുപേരെ കാണാതായി. 

ജോണ്‍സണ്‍ ക്‌ളീറ്റസ് ( 25 ), സാബു ജോര്‍ജ്ജ് (23), മനു നെപ്പോളിയന്‍ (23), സന്തോഷ് വര്‍ഗ്ഗീസ് (25) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കടലില്‍ കാണാതായ   ജോണ്‍സണ്‍ ക്‌ളീറ്റസ് നാളെ ജോലി സംബന്ധമായി വിദേശത്ത് പോകാനിരിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ വേലിയേറ്റമുള്ളതിനാല്‍ ഒഴുക്ക് പടിഞ്ഞാറോട്ടേക്കാണെന്നും അതുകൊണ്ടുതന്നെ കാണാതായവരെ ഒഴുക്ക് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോയേക്കുമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്നെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്ന പേരാവൂരിൽ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം, ഇടതിനെ കടന്നാക്രമിച്ച് പ്രസംഗം
39.8 ഡിഗ്രി സെൽഷ്യസ്! സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു