പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്; ഫോട്ടോ​ഗ്രാഫറും പാചകക്കാരനും രോ​ഗബാധിതർ

Web Desk   | Asianet News
Published : Sep 17, 2020, 09:56 PM IST
പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്;  ഫോട്ടോ​ഗ്രാഫറും പാചകക്കാരനും രോ​ഗബാധിതർ

Synopsis

ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോ​ഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം: പത്തനാപുരം തലവൂർ പഞ്ചായത്തിലെ പിടവൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോ​ഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയിൽ ഇന്ന് 218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 210 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. കല്ലുംതാഴം സ്വദേശി ഹൗവ്വഉമ്മ ,പ്രാക്കുളം സ്വദേശി ജമീല , കുളക്കട സ്വദേശി ശശിധരൻ നായർ എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 325പേർ രോഗ മുക്തി നേടി.
 

Read Also: കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 2447 കോ​ടി രൂ​പയുടെ പദ്ധതിപദ്ധതികള്‍...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസ്; ലോറിയുടെ ആർസി ഉടമ വണ്ടൂർ സ്വദേശിനി, 5 ലേറെ പ്രതികളുണ്ടെന്ന് പൊലീസ്
പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം; 'വെള്ളാപ്പള്ളിയെ ​ഗുരുവിനേക്കാൾ മഹാനാക്കുന്നത് ആർക്കും അംഗീകരിക്കാനാകില്ല, ഇതല്ല പ്രതീക്ഷിക്കുന്നത്'