ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; പുതിയ ഉത്തരവിനെതിരെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ

Published : Sep 25, 2026, 05:32 PM IST
black flag protest against cm

Synopsis

ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്

ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി വാഴവര വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുടമായി പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വാഹനം നിർത്താതെ കടന്നുപോയി. വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, ഡിപിആർ തയ്യാറാക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു
പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി ഉത്തരവ്; കാലതാമസം ഒഴിവാക്കാനെന്ന് സർക്കാർ