എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ മറിഞ്ഞ് യുവാവ് മരിച്ചു

Published : May 17, 2022, 02:02 PM ISTUpdated : May 17, 2022, 02:05 PM IST
എരുമേലിക്കടുത്ത്  പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ മറിഞ്ഞ് യുവാവ് മരിച്ചു

Synopsis

അപകടം കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ്; വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ

എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം. സഞ്ജു ഓടിച്ചിരുന്ന കാർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പൊലീസും, റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി