മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Published : Jun 19, 2022, 09:17 PM IST
മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Synopsis

പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ലു​ക്ക്ഔ​ട്ട് നോ​ട്ടീസിന് സ​മാ​ന രീ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​വ​ർ​ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പാലക്കാട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ് ​പതി​ച്ച​തി​നെ​തി​രെ യൂ​ത്ത്​ ലീ​ഗ്​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊലീസ് കേസെടുത്തു. പാലക്കാട് പു​തു​നഗരം മേഖല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള​യു​ണ്ടാ​ക്കു​ക, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.  

കേസില്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ  പ്രതാപ് സിംഹന്‍ പറഞ്ഞു.  ഡിവൈഎഫ്ഐ പു​തു​ന​ഗ​രം മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി യു.​എ. മ​ൺ​സൂ​ർ, പ്ര​സി​ഡ​ന്‍റ്​ അ​ശ്വി​ൻ അ​ന​ന്ത​കൃ​ഷ്ണന്‍ എന്നിവ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.  പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ലു​ക്ക്ഔ​ട്ട് നോ​ട്ടീസിന് സ​മാ​ന രീ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​വ​ർ​ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ  സ്വർണക്ക‌ടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്   ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ്  പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച്   പ്രതിഷേധിച്ചത്.  യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചത്.  മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം ഉയർത്തുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മകളെ അപമാനിക്കുന്നു'; യൂട്യൂബർമാർക്കെതിരെ പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കൾ
ബജറ്റിൽ ഇടുക്കിക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് വിലയിരുത്തൽ, വകയിരുത്തിയത് നാമമാത്ര തുക