'വ്യവസായമന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്,ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോ? '

Published : Feb 25, 2023, 11:51 AM ISTUpdated : Feb 25, 2023, 01:22 PM IST
'വ്യവസായമന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്,ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോ? '

Synopsis

സര്‍ക്കാര്‍ ഒരു പരിശോധനയും നടത്താതെ ആണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടത്.ജീവനക്കാർ നൽകിയ കണക്ക് അതുപോലെ പ്രസിദ്ധീകരിച്ചു.കള്ളമാണെങ്കിൽ പരസ്യത്തിന് ചിലവിട്ട പണം മന്ത്രിയുടെ കയ്യിൽ നിന്ന് ഈടാക്കണമെന്നും യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ പി കെ ഫിറോസ്.

കോഴിക്കോട്: സർക്കാരിന്‍റെ ഒരു ലക്ഷം സംരംഭങ്ങൾ പ്രചരണത്തിന് എതിരെ യൂത്ത് ലീഗ് രംഗത്ത്. പുതിയ സംരംഭങ്ങൾ, ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉൾപ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ  മന്ത്രിയുടെ  കയ്യിൽ ഇല്ല എന്ന്  യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിഫിറോസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നൽകുന്നില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു മറുപടി വൈകിപ്പിക്കാൻ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങൾ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തിൽ 206 സംരംഭങ്ങളിൽ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയിൽ ഭൂരിഭാഗവും പഴയതാണ്

 

സര്‍ക്കാര്‍ യാതൊരു  പരിശോധനയും നടത്താതെയാണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ജീവനക്കാർ നൽകിയ കണക്ക് അതുപോലെ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രി തയാറാണോയെന്നും ഫിറോസ് ചോദിച്ചു. മന്ത്രി പറയുന്ന പഞ്ചായത്ത്/ നഗരസഭ സാമ്പിളായി സ്വീകരിക്കാം. അതിൽ 50 ശതമാനം എങ്കിലും പുതിയ പദ്ധതികൾ കാണിക്കാൻ തയാറാണോ. കൃത്യമായ കണക്ക് പുറത്ത് വിടണം. കള്ളമാണെങ്കിൽ പരസ്യമായി മന്ത്രി മാപ്പ് പറയണം. പരസ്യത്തിന് ചിലവിട്ട പണം സർക്കാരിന് തിരികെ നൽകണം.പ ണം മന്ത്രിയുടെ കയ്യിൽ നിന്ന് ഈടാക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. 

 ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'