
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ നിർദേശങ്ങൾ വെച്ച് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. മികച്ച പ്രവർത്തനം നടത്താത്തവർക്ക് വീണ്ടും സീറ്റ് നൽകരുത്. 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നൽകണമെന്നും ആവശ്യമുണ്ട്. ഇസ്മായിൽ, മുജീബ് കാടേരി, അഷ്‌റഫ് എടനീർ, ഗഫൂർ കൊൽ കളത്തിൽ, ഫൈസൽ ബാഫഖി തങ്ങൾ എന്നിവർക്ക് സീറ്റ് നൽകണം എന്നും ആവശ്യപ്പെടുന്നു. സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാൻ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. യൂത്ത് ലീഗ് നേതാക്കൾ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരെ കാണും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam