
തിരുവനന്തപുരം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് മഹമ്മദ് റിയാസ് എന്ന് പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇരുവരും സഹപാഠികളാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കർമ്മ പദത്തിൽ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങൾ !
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam