പിണറായി അധികാരത്തിൽ എത്തിയശേഷം വിലകുറഞ്ഞത് ഇ പി ജയരാജന് മാത്രം, ഇന്ധനസെസ് കുറയ്ക്കും വരെ സമരം: യൂത്ത് ലീഗ്

Published : Feb 10, 2023, 12:39 PM ISTUpdated : Feb 10, 2023, 01:56 PM IST
പിണറായി അധികാരത്തിൽ എത്തിയശേഷം വിലകുറഞ്ഞത് ഇ പി ജയരാജന് മാത്രം, ഇന്ധനസെസ് കുറയ്ക്കും വരെ സമരം: യൂത്ത് ലീഗ്

Synopsis

ജനവിരുദ്ധ ബജറ്റ് ആണ് അവതരിപ്പിച്ചത്. സാധാരണക്കാരൻ്റെ നട്ടെല്ല് ഒടിക്കുന്നു. ചിന്താ ജെറോം റിസോർട്ടിൽ, സമരം ചെയ്യുന്ന യുവജന നേതാക്കൾ ജയിലിൽ ഇതാണ് സർക്കാർ നിലപാടെന്നും യൂത്ത് ലീഗ് അധ്യക്ഷന്‍ പി കെ ഫിറോസ്

കോഴിക്കോട്: ജനവിരുദ്ധ ബജറ്റ് ആണ് കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ്. സാധാരണക്കാരൻ്റെ നട്ടെല്ല് ഒടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാപ്പ് അർഹിക്കാത്ത കുറ്റമാണിത്. ശക്തമായ പ്രതിഷേധം യൂത്ത് ലീഗ് സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന കളക്ടറേറ്റ് മാർച്ചുകൾ നടത്തും. കൂട്ടിയ ഇന്ധന സെസ് കുറയ്ക്കും വരെ ശക്തമായ സമരം തുടരും.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം വിലകുറഞ്ഞത് ഇ പി ജയരാജന് മാത്രമാണ്. ധനമന്ത്രിക്ക് എത്ര വലിയ സുരക്ഷ ഒരുക്കിയാലും പ്രതിഷേധം നേരിടേണ്ടി വരും. ചിന്താ ജെറോം റിസോർട്ടിലും സമരം ചെയ്യുന്ന യുവജന നേതാക്കൾ ജയിലിൽ ഇതാണ് സർക്കാർ നിലപാട്. കൗ ഹഗ് ഡേയില്‍ പശുവിനെ കെട്ടി പിടിക്കാൻ പോകുന്ന ബിജെപിക്കാർ സ്വന്തം ശരീരം നോക്കണം. ക്ലിഫ് ഹൗസിലെ പശുവിനെ മുഖ്യമന്ത്രി കെട്ടി പിടിക്കുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ്, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ

'ഇന്ധന വില വർധന പുനരാലോചിക്കണം', ഇടതുമുന്നണിയിൽ ആവശ്യപ്പെടും; പ്രതികരിച്ച് എൻസിപി അധ്യക്ഷൻ, കോൺഗ്രസിന് വിമർശനം

ധനസ്ഥിതി മെച്ചമല്ല, അപകടകരമായ സാഹചര്യമുണ്ട്, നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണം: ധനമന്ത്രി

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി