തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റിട്ടു; പൂരപ്രേമികള്‍ പ്രതിഷേധിച്ചതോടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

By Web TeamFirst Published May 12, 2019, 8:12 PM IST
Highlights

മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തത്. പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പൂരത്തെ സ്നേഹിക്കുന്നവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ആവശ്യം.

പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിന് ജോലി നഷ്ടമാകുകയും ചെയ്തു. മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തതിരുന്നത്. പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയിരിക്കുന്നത്.

click me!