
കുമരകം: കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് തിരുവല്ലയിലെ ഭാര്യയെയും കുട്ടിയെയും കാണാന്‍. യുവാവിന്റെ സാഹസികത ഒടുവില്‍ പൊലീസിന് മുന്നില്‍ പിടിവീണതോടെ അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച് ലോക്ക്ഡൗണില്‍ യുവാവ് പുറപ്പെട്ടത്. നാല് ജില്ലകള്‍ പിന്നിട്ടെങ്കിലും കോട്ടയത്തെ കുമരകത്ത് പൊലീസ് പിടികൂടി. 30കാരനായ ദിനൂപാണ് സാഹത്തിന് മുതിര്‍ന്നത്.
ശനിയാഴ്ച രാത്രിയാണ് ദിനൂപ് ബസുമായി കടന്നുകളഞ്ഞത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലുള്ള ഭാര്യയെയും കുട്ടിയെയും കാണാനുള്ള വഴിയടഞ്ഞതോടെയാണ് ദിനൂപ് മറ്റ് മാര്‍ഗങ്ങള്‍ തേടിയത്. കുറ്റ്യാടിയില്‍ ആരുമില്ലാതെ ബസ് കിടക്കുന്നത് കണ്ടു. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്റ്റാര്‍ട്ടായി. പിന്നീട് ബസുമായി തിരിച്ചു. മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പൊലീസ് പരിശോധന ഉണ്ടായപ്പോള്‍ അതിഥി തൊഴിലാളികളെ കൊണ്ടുവരാനാണെന്ന് കള്ളം പറഞ്ഞു.
എന്നാല്‍, ഞായറാഴ്ച രാവിലെ കുമരകത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. കൃത്യമായ രേഖകളൊന്നുമില്ലാതെ ദിനൂപിന്റെ കഥ പൊലീസ് വിശ്വസിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ദിനൂപ് കുറ്റം സമ്മതിച്ചു. ചക്കിട്ടപ്പാറ സ്വദേശിയാണ് ദിനൂപ്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam