കാസർകോട് യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം, തിരച്ചിൽ ഊർജിതം

Published : Jul 19, 2025, 03:48 PM IST
durgappa

Synopsis

ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു

കാസർകോ‌ട്: കാസർകോട് പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം. കർണാടക ബൽഗാം സ്വദേശി ദുർഗപ്പയെ (18) ആണ് കാണാതായത്. പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിക്കെത്തിയ യുവാവ് ബുധനാഴ്ച ഉച്ച ഭക്ഷണം എടുക്കാനായി പോയ ശേഷം തിരികെ എത്തിയില്ലെന്നാണ് പരാതി. പോകുന്ന വഴിയുള്ള ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ അതി തീവ്രമഴയാണ് അനുഭവപ്പെടുന്നത്. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് വടക്കൻ ജില്ലകളിൽ ഇപ്പോഴുള്ളത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചുകൊണ്ട് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം